HELP EACH OTHER


ഒരേഒരു ലക്ഷ്യം മാത്രം
നമ്മുടെ ഈ ഒരു കൂട്ടായിമയിൽ ഉള്ള ഏല്ലാവർക്കും നമസ്‍കാരം 🙏
നമ്മുടെ ഈ ഒരു കൂട്ടായിമ മലയാളക്കരയിൽ കഷ്ടപ്പെടുന്ന മനസുകൾക്ക് ഒരു കൈ സഹായം ചെയ്യാൻ വേണ്ടി മാത്രം ഉള്ളതാണ്. എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിന്റെ ഫലമായി ഇപ്പോൾ നമ്മുക്ക് സമൂഹത്തിലെ പല തുറകളിലുള്ള ജനങ്ങൾക്ക് സഹായം എത്തിക്കുവാൻ കഴിഞ്ഞു. ഇതിനായി നേതൃത്വത്തിൽ ഉള്ളവരും കൂടെ നിൽക്കുന്ന സഹപ്രവർത്തകരും വളരെ കഠിനപ്രയത്നം തന്നെ ആണ് കാഴ്ചവെക്കുന്നത്. അത് കൊണ്ട് തന്നെ ദിനംപ്രതി നമ്മുക്ക് മെച്ചപ്പെട്ട പ്രവർത്തണം കാഴ്ചവെക്കുവാനും സാധിക്കുന്നു.
എല്ലാവരുടേയും സഹായവും സഹകരണവും ഇനിയും ഉണ്ടാവണം എന്നു ആഗ്രഹിക്കുന്നു.( ഇതിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപെടുക.)

ബന്ധപെടുക
നമ്മുടെ ഈ കൂട്ടായ്മയിൽ പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത പ്രവാസികളും നാട്ടിൽ ഉള്ളവരും ആയ ഒരുപാട് സഹായമനസ്കർ ഉണ്ട്.കൂട്ടായ്മയുടെ സുഖമമായ നടത്തിപ്പിനായി ഇവിടെ ലിജോ ജോസഫ് ന്റെ മാത്രം മേൽവിലാസം കൊടുക്കുന്നു.
lijojoseph2000@gmail.com
മൊബൈൽ നമ്പർ(ഖത്തർ):+974 6614 3406
whatsapp :+974 6614 3406
https://m.facebook.com/Help-Each-Other-301336330395830/

ഒരു കൈ സഹായം
ഇത് മോഹനൻ ചേട്ടൻ. രണ്ടു കിഡ്നിയും തകരാറിലായി ചികിത്സയിൽ ആയിരുന്ന സമയത്തു കാഴ്ചയും നഷ്ടപ്പെട്ട് ദുരിതം അനുഭിക്കുകയായിരുന്നു. പട്ടണിയിൽ ആയിരുന്ന ആ കുടുംബത്തിന് Help Each Other ന്റെ ഒരു ചെറിയ സഹായം. നമ്മൾ പ്രവർത്തകരിൽ നിന്നും സമാഹരിച്ച 25500 രൂപ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു കൊടുത്തിരിക്കുന്നു. എല്ലാ പ്രവർത്തകർക്കും ആയിരം ആയിരം നന്ദി രേഖപെടുത്തുന്നു.

ഒരു കൈ സഹായം
കുണ്ടറ സ്വദേശി ജേക്കബിന്റെയും ലക്ഷ്മിയുടെയും രണ്ടാമത്തെ കുഞ്ഞ് ബേബി ലക്ഷ്മി ജനിച്ചനാൾ മുതൽ (17.10.2017) അമ്മയുടെ മുലപ്പാൽ പോലും കുടിക്കുവാൻ കഴിയാതെ ബൈലാറ്ററൽ വോക്കൽ കോർഡ് പരാലിസിസ്, ലാരിൻജോ ട്രക്കിയൽ ക്ലെഫ്റ്റ്, ഇവന്ററേഷൻ ഓഫ് ഡയഫ്രം എന്ന അസുഖത്താൽ എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ആ കുടുംബത്തിന് Help Each Other ന്റെ ഒരു ചെറിയ സഹായം. നമ്മൾ പ്രവർത്തകരിൽ നിന്നും സമാഹരിച്ച 22000 രൂപ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചു കൊടുത്തിരിക്കുന്നു. എല്ലാ പ്രവർത്തകർക്കും ആയിരം ആയിരം നന്ദി രേഖപെടുത്തുന്നു.
